നേതാക്കൾ പാർട്ടി വിട്ടുപോയതിൽ സന്തോഷസൂചകമായി കാട്ടൂരിൽ കോൺഗ്രസ് മധുര വിതരണം നടത്തി

കെ.പി അനിൽകുമാർ, പി.എസ് പ്രശാന്ത് എന്നിവർ പ്രസ്ഥാനം വിട്ടു പോയതിൽ സന്തോഷസുചകമായും കെ.പി.സി.സി ഇതിൽ എടുത്ത ഉചിതമായ തീരുമാനത്തിന് ഐക്യദാർഢ്യേം പ്രഖ്യാപിച്ചുകൊണ്ടും കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം 7-ാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം

കാട്ടൂർ : കെ.പി അനിൽകുമാർ, പി.എസ് പ്രശാന്ത് എന്നിവർ പ്രസ്ഥാനം വിട്ടു പോയതിൽ സന്തോഷസുചകമായും കെ.പി.സി.സി ഇതിൽ എടുത്ത ഉചിതമായ തീരുമാനത്തിന് ഐക്യദാർഢ്യേം പ്രഖ്യാപിച്ചുകൊണ്ടും കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം 7-ാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തി.

എസ്.എൻ.ഡി.പി പള്ളിവേട്ട നഗറിൽ നന ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് പ്രസിഡന്റ് ജിതോഷ് കാത്തിരപ്പിള്ളി അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം ഉപാദ്യക്ഷൻ സുബീഷ് കാക്കനാടൻ മുഖ്യ പ്രപാക്ഷണം നടത്തി. വിനീഷ് തിരുകുളം സ്വാഗതവും, നൗഫൽ പടവലപ്പറമ്പിൽ നന്ദിയും പറഞ്ഞു.വേലായുധൻ നെടുപ്പിളി ചടങ്ങിന് നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top