ആൽഫ സഹായ പദ്ധതി ഉദ്ഘാടനം

വെള്ളാങ്ങല്ലൂർ : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെന്‍റ്റിന് സഹായങ്ങൾ വാഗ്ദാനം നൽകി കാരുണ്യത്തിന്‍റെ കരങ്ങൾ. കോണത്തകുന്ന് സൗഹൃദ കൂട്ടായ്മ മാസംതോറും നൂറ് രോഗി പരിചരണവും, കോണത്തകുന്ന് ഷവായിക്കട മുപ്പത് രോഗീപരിചരണവും സ്പോൺസർ ചെയ്തു.

ലിങ്ക് സെന്റർ പ്രസിഡണ്ട് എ.ബി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷഫീർ കാരുമാത്ര ആമുഖ പ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ രാഘവൻ, പി.കെ.എം. അഷ്റഫ്, പി.എ. അബ്ദുൽ ഷക്കൂർ, നൗഷാദ് കരൂപ്പടന്ന ആശംസകളർപ്പിച്ച് സംസാരിച്ചു.

എൻട്രൻസ് പരീക്ഷയിൽ വിജയിച്ച മിന്നാ ഷക്കീൽ, ഹസ്ന സലിം എന്നിവരെ ലിങ്ക് സെന്റർ ആദരിച്ചു. മെഹർബാൻ ഷിഹാബ്, രജിത ആന്റണി, അസീറ അബ്ദുൽമുത്തലിബ്, അഥീന വർഗീസ്, ഷിനി അയ്യൂബ് പങ്കെടുത്തു. എം.എ. അൻവർ നന്ദി പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top