ഷണ്മുഖം കനാലിൽ സ്ലുയിസ് കം ബ്രിഡ്ജ് പണിയണമെന്ന് കർഷക സംഘം പടിയൂർ പഞ്ചായത്ത് കൺവെൻഷൻ

പടിയൂർ : ഷണ്മുഖം കനാലിൽ സ്ലുയിസ് കം ബ്രിഡ്ജും അവുണ്ടറ പൂമംഗലം പാലം ഉടൻ പണിയണമെന്നും, കെട്ടുചിറ പുലിക്കെട്ട് ഇനിമുതൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടണമെന്നും കർഷക സംഘം പടിയൂർ പഞ്ചായത്ത് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ നടന്ന കർഷക സംഘം കൺവെൻഷൻ ഏരിയ പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം പഞ്ചായത്തു പ്രസിഡന്റ് പി എ പാർത്ഥൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.എം സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ രാജേഷ് അശോകൻ,, അജിതാ പിതാബരൻ, ഓ എൻ അജിത് എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top