കരുവന്നൂർ ബാങ്ക് 300 കോടി സി.പി.എം കൊള്ള : ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി സത്യാഗ്രഹ സമരം തുടരുന്നു

വേളൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിജെപി സത്യാഗ്രഹസമരം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാകുളം ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് മുന്നൂറ് കോടി സിപിഎം കൊള്ള- ഭരണസമിതിയേയും പങ്ക് പറ്റിയ സിപിംഎം നേതാക്കളെയും അറസ്റ്റ് ചെയ്യുക.സഹകാരികളെ രക്ഷിക്കുക.എന്നീ ആവശ്യങ്ങളുന്നയിച്ച്, നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന്‍റെ ഭാഗമായി വേളൂക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിജെപി സത്യാഗ്രഹസമരം ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാകുളം ഉദ്‌ഘാടനം ചെയ്തു.

പ്രസിഡണ്ട് മദനൻ മണമാടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട സമരാദ്ധ്യക്ഷനെ ഷാൾ അണിയിച്ച് അഭിവാദ്യം ചെയ്തു. മണ്ഡലം ജന: സെക്രട്ടറി കെ സി വേണുമാസ്റ്റർ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കുമാർ പോളശ്ശേരി, ടി ഡി സത്യദേവ് ,രഞ്ചിത്ത്, അനിൽകുമാർ,മുരളി കൈതവളപ്പിൽ, ചന്ദ്രൻ മനവളപ്പിൽ,അജയൻ ടി ആർ, ബൈജു കൃഷ്ണദാസ്, ജോജൻ,മോഹിത് പി, സുരേഷ് എ വി എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top