മുകുന്ദപുരം താലൂക്കിലെ പട്ടയ വിതരണം നിർവ്വഹിച്ചു

മണ്ണിനോട് പൊരുതിയും അതിനെ പരിപാലിച്ചും ജീവിക്കുന്നവർക്ക് അവരുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ചടങ്ങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും സന്തോഷകരമായ ചടങ്ങാണെന്നും മുഖ്യമന്ത്രി

മുകുന്ദപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയിലെ സംസ്ഥാനതല പട്ടയമേളയിൽ മുകുന്ദപുരം താലൂക്കിലെ പട്ടയ വിതരണ ഉദ്‌ഘാടനവും പട്ടയ വിതരണവും പുതുക്കാട് നിയോജകമണ്ഡലം എം.എൽ.എ കെ.കെ രാമചന്ദ്രൻ നിർവ്വഹിച്ചു. സംസ്ഥാനതല പട്ടയവിതരണ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തത്.

വിവിധ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് നവകേരളത്തിന്‍റെ മുഖമുദ്രയാണെന്നും അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പട്ടയ വിതരണ മേളയെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിനോട് പൊരുതിയും അതിനെ പരിപാലിച്ചും ജീവിക്കുന്ന പതിമൂവായിരത്തിലേറെ പേര്‍ക്ക് അവരുടെ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ചടങ്ങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും സന്തോഷകരമായ ചടങ്ങാണെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രനും മറ്റു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുകുന്ദപുരം താലൂക്ക് തഹസിൽദാർ പി.കെ ശ്രീരാജ് കുമാർ സ്വാഗതവും മുകുന്ദപുരം താലൂക്ക് ഭൂരേഖ തഹസിൽദാർ കെ. ശാന്തകുമാരി നന്ദിയും പറഞ്ഞു.

സംസ്ഥാന തലത്തില്‍ 77 താലൂക്കുകളിലായി 13,514 പേര്‍ക്കും ജില്ലയില്‍ 3575 പേര്‍ക്കുമാണ് പട്ടയങ്ങള്‍ നല്‍കിയത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം നടത്തിയത് തൃശൂര്‍ ജില്ലയാണ്. ഇതില്‍ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്.

തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന, ജില്ലാതല ഉദ്ഘാടനങ്ങള്‍ക്ക് ശേഷം റവന്യൂമന്ത്രി കെ രാജന്‍, പട്ടികജാതി, വര്‍ഗ- പിന്നാക്ക ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ തൃശൂര്‍ താലൂക്കിലെ വനഭൂമി പട്ടയങ്ങള്‍ ഉള്‍പ്പെടെ 24 പട്ടയങ്ങള്‍ വിതരണം ചെയ്തു. റവന്യൂ വകുപ്പ് സജ്ജീകരിച്ച പ്രത്യേക പവലിയനുകളിലും പട്ടയ വിതരണം നടന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top