വേളൂക്കര പഞ്ചായത്തിൽ കോൺഗ്രസ്‌ – ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് എന്ന് എൽ.ഡി.എഫ്

ബിജെപി വോട്ട് സ്വീകരിച്ച കോൺഗ്രസ്‌ ബിജെപി വോട്ട് സ്വീകരിക്കാതിരുന്ന എൽ.ഡി.എഫ്. നെ ബിജെപി ബന്ധം പറഞ്ഞു ആക്ഷേപിക്കുന്നത് മാല പൊട്ടിച്ചു ഓടുന്ന കള്ളൻ ജനക്കൂട്ടത്തിന് ഇടയിലൂടെ മറ്റുള്ളവരെ ചൂണ്ടിക്കാട്ടി കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞു ജനത്തെ പറ്റിച്ചു രക്ഷപ്പെടുന്നത് പോലെ എന്ന് എൽ.ഡി.എഫ് വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി

വേളൂക്കര : ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകൾക്ക് വിരുദ്ധ മായി വേളൂക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്‌. ധനീഷിന് എതിരെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ഒന്നിച്ചു വോട്ട് ചെയ്ത കോൺഗ്രസിന്റെയും ബിജെപി യുടെയും രാഷ്ട്രീയ പാപ്പരത്തം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽ.ഡി.എഫ് വേളൂക്കര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കോൺഗ്രസ്‌ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂല മായി ബിജെപി അംഗം ചർച്ചയിൽ പങ്കെടുക്കുകയും വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വോട്ട് സ്വീകരിച്ച കോൺഗ്രസ്‌ ബിജെപി വോട്ട് സ്വീകരിക്കാതിരുന്ന എൽ.ഡി.എഫ്. നെ ബിജെപി ബന്ധം പറഞ്ഞു ആക്ഷേപിക്കുന്നത് മാല പൊട്ടിച്ചു ഓടുന്ന കള്ളൻ ജനക്കൂട്ടത്തിന് ഇടയിലൂടെ മറ്റുള്ളവരെ ചൂണ്ടിക്കാട്ടി കള്ളൻ കള്ളൻ എന്ന് വിളിച്ചു പറഞ്ഞു ജനത്തെ പറ്റിച്ചു രക്ഷപ്പെടുന്നത് പോലെ ആണെന്നും യോഗം ചൂണ്ടിക്കാട്ടി.

യോഗത്തിൽ ടി. കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. കെ. എ. ഗോപി, ടി. എസ്‌. സജീവൻ, എൻ. കെ. അരവിന്ദാക്ഷൻ, പി. ശ്രീരാമൻ, കെ.കെ. ശിവൻകുട്ടി എന്നിവർ സംസാരിച്ചു

Leave a comment

Top