സി രാധാകൃഷ്ണൻ നോവൽ സാഹിത്യയാത്രയിൽ ഇരിങ്ങാലക്കുടയിൽ 24ന്

ഇരിങ്ങാലക്കുട : മലയാളത്തിന്‍റെ ജന്മസ്മൃതികൾ കൊണ്ട് അപൂർവ സൗഭാഗ്യമായിത്തീർന്ന സി. രാധാകൃഷ്ണൻ എഴുതിയ നോവലായ “തീക്കടൽ കടഞ്ഞ് തിരുമധുരം” എസ്.എൻ പബ്‌ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഫെബ്രുവരി 24ന് ശനിയാഴ്ച്ച 3 മണിക്ക് അവതരിപ്പിക്കുന്നു. ആലങ്കോട് ലീലാകൃഷ്‌ണൻ പുസ്തകവാതരണം നടത്തും.

മാതൃഭാഷ ഓരോരുത്തരുടെയും അവകാശമാണെന്ന് പ്രതിജ്ഞയെടുക്കുന്ന ഈ അവസരത്തിൽ പ്രസക്തമായ വിചാരത്തിനും വായനക്കും പ്രേരകമാകുന്ന ഈ നോവലാണ് നോവൽ സാഹിത്യയാത്രയിൽ ചർച്ച ചെയ്യുന്നത്. നോവലിന്‍റെ പിറവിക്ക് ആധാരമായ വസ്തുതകളും സാഹചര്യങ്ങളും വിശദികരിച്ചുകൊണ്ട് നോവലിസ്റ്റ് സി രാധകൃഷ്ണൻ വായനക്കാരുമായി തദവസരത്തിൽ സംവദിക്കും

എഴുത്തുകാർ, സഹൃദയർ, എന്നിവരുടെയും വായനക്കാരുടെയും സാനിധ്യം യാത്രക്ക് ഊർജം പകരുന്നതാണ് . മലയാളത്തിലെ നോവൽ സാഹിത്യത്തിന്‍റെ ആരംഭം മുതൽ ഇന്നുവരെയുള്ള കൃതികളിലെ നിർണ്ണായക സ്വാധീനമുണ്ടാക്കിയ 52 നോവലുകളാണ് യാത്രയിൽ അവതരിപ്പി ച്ചു വരുന്നത് . “തീക്കടൽ കടഞ്ഞ് തിരുമധുരം” നോവൽ സാഹിത്യയാത്രയിൽ അവതരിപ്പിക്കുന്ന പത്തൊമ്പതാമത്തെ നോവലാണ്.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top