ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.25 കോടി രൂപ വിനിയോഗിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പൊതുയോഗം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലം എം.പി. ടി.എൻ. പ്രതാപൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് എം.പി. ടി.എൻ. പ്രതാപൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്കൂളിന് നൽകിയ ലൈറ്റ് ബോർഡിന്റെ സമർപ്പണം കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസ് നിർവഹിച്ചു.

ഹയർസെക്കന്ററി പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രൂപീകരണപ്രഖ്യാപനവും ഇതോടൊപ്പം നടന്നു. തുടർന്ന് കഴിഞ്ഞ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി പി.വി.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിട നിർമാണം നടത്തിയ കോൺട്രാക്ടർ മുജീബ് സിർസിയെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ പി .ടി .ജോർജ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജാ സഞ്ജീവ് കുമാർ, സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി,വാർഡ്കൗൺസിലർ അവിനാഷ് ഒ.എസ്, തൃശ്ശൂർ ഡി.ഡി.ഇ. ടി.വി.മദന മോഹൻ, പി.ടി.എ പ്രസിഡൻറ് മനോജ് കുമാർ വി.എ, ഇരിങ്ങാലക്കുട ബി.പി.സി. രാധാകൃഷ്ണൻ സി.കെ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബിന്ദു പി.ജോൺ, വൈസ് പ്രിൻസിപ്പാൾ ടി.എ.സീനത്ത്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ ഹേന കെ.ആർ, എൽ. പി.എസ്. എച്ച്.എം. ബീന ഇ.ടി, തൃശ്ശൂർ ഡയറ്റ് ലക്ചറർ സനോജ് എം.ആർ, കൈറ്റ് മാസ്റ്റർ ട്രെയിനർ സുഭാഷ് വി, ഒ.എസ്.എ. പ്രസിഡൻറ് ദേവി ഇ. എച്ച്, ഹയർസെക്കന്ററി അലുമിനി അസോസിയേഷൻ പ്രതിനിധി സൂരജ് കെ. എസ്, മുൻ പ്രിൻസിപ്പാൾ . പ്യാരിജ എം, സ്റ്റാഫ് സെക്രട്ടറി അബ്ദുൽഹഖ് സി. എസ്. എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top