എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : സ്പാർക്ക് പരിഷ്ക്കാരങ്ങൾ ഒഴിവാക്കുക, എല്ലാ ജില്ലകളിലും സ്പാർക്ക് പരാതി പരിഹാര സെല്ലുകൾ ഏർപ്പെടുത്തുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ട്രഷറി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.സി. ഷാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് സജിൻ.ആർ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് വി.ഐ. ജോയ്, മുൻ ജില്ല സെക്രട്ടറി എ.സി. സുരേഷ്, സെക്രട്ടറി പി.ആർ. ബാബു, പി.എ. ബിജു, അജിത്ത്കുമാർ, രാജേഷ് കളത്തിൽ, കെ.ഡി. ജെസ്സി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top