കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സവർക്കറെയും ഗോൾവോക്കറെയും കുറിച്ച് പഠിപ്പിക്കാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെയും സർക്കാരിന്റെയും തീരുമാനത്തിനെതിരെയും ഈ തീരുമാനത്തെ അംഗീകരിച്ച് രംഗത്തുവന്ന എസ്.എഫ്.ഐക്കുമെതിരെ കെ.എസ്.യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിലബസ് കത്തിച്ചു കൊണ്ടും കണ്ണൂർ യൂണിവേഴ്സിറ്റി ചെയർമാന് ഗാന്ധിജിയുടെ ജീവചരിത്രം അയച്ചു കൊടുത്തു കൊണ്ടും പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ അദ്ധ്യക്ഷത വഹിച്ചു. അനീഷ്, അബിൻഷാ, അജ്മൽ, അഭിഷികത്, ജോമോൻ ഷിൻസ്, അഷ്‌കർ, എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു ഭാരവാഹികളായ ഗിഫ്‌സൺ ബിജു സ്വാഗതവും ഷാരോൺ ഭാസി നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top