തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ്സ് അംഗങ്ങൾ നിൽപ്പ് സമരം നടത്തി

മുരിയാട് : മുരിയാട് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി.

തെരുവ് നായക്കളിൽ നിന്നും ഇഴജന്തുകളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽക്കണമെന്നും തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ ഭയവിഹലരായാണ് പുറത്തിറങ്ങുന്നത് എന്നും പ്രതിഷേധ സമരം ചെയ്തു കൊണ്ട് കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ലീഡർ തോമസ് തൊകലത്ത് പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, കെ വൃന്ദ കുമാരി, നിത അർജൂൻ എന്നിവർ സംസാരിച്ചു.

Leave a comment

Top