ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിനുള്ള 160 സെന്‍റ് സ്ഥലം ഏറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചു

ഠാണാ – ചന്തക്കുന്ന് ജങ്ക്ഷനുകൾ ഉൾപ്പെടുന്ന അരക്കിലോമീറ്റർ റോഡിന്‍റെ വീതി 7 മീറ്ററിൽ നിന്ന് 13.8 മീറ്ററായും, സ്ഥലത്തിന്‍റെ വീതി 11 മീറ്ററിൽ നിന്നും 17 മീറ്ററായും ഉയർത്തുന്ന 160 സെന്‍റ് സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഉദ്‌ഘാടനം മന്ത്രി ആർ ബിന്ദു ചൊവ്വാഴ്ച രാവിലെ ഠാണാവിൽ നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത SH 22 സ്ഥിതിചെയ്യുന്ന ഠാണാ -ചന്തക്കുന്ന് റോഡ് വികസനത്തിനുള്ള160 സെന്‍റ് സ്ഥലം ഏറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചു. രണ്ട് ജങ്ക്ഷനുകൾ ഉൾപ്പെടുന്ന അരക്കിലോമീറ്റർ റോഡിന്‍റെ വീതി 7 മീറ്ററിൽ നിന്ന് 13.8 മീറ്ററായും, സ്ഥലത്തിന്‍റെ വീതി 11 മീറ്ററിൽ നിന്നും 17 മീറ്ററായും ഉയർത്തുന്ന സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഉദ്‌ഘാടനം മന്ത്രി ആർ ബിന്ദു ചൊവ്വാഴ്ച രാവിലെ ഠാണവിൽ നിർവഹിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക തഹസീൽദാരെ നിയമിച്ചിട്ടുണ്ട്.. സ്‌പെഷൽ എൽ എ തഹസീൽദാർ തൃശൂർ പവിത്രൻ ആണ് സ്ഥലമെടുപ്പ് ജോലിക്ക് നേതൃത്വം നൽകുക. ചടങ്ങിൽ മന്ത്രി തഹസീൽദാർക്ക് രേഖകൾ കൈമാറി.

160 സെന്റ് സ്ഥലമാണ് റോഡ് വികസനത്തിനായി കണ്ടെത്തേണ്ടത്. സ്ഥലമേറ്റെടുക്കലിന് 28.65 കോടി രൂപയും റോഡുവികസനത്തിന് പശ്ചാത്തലമൊരുക്കാൻ3.35 കോടിയും മാറ്റിവച്ചിട്ടുണ്ട്. സർവ്വേപ്രവൃത്തികൾക്കും അതിർത്തിക്കല്ലുകൾ സ്ഥാപിക്കാനും ഏറ്റെടുക്കുന്ന ഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുമുള്ള തുകയും സർക്കാർ മാറ്റിവച്ചിട്ടുണ്ട്

രൂക്ഷമായ ഗതാഗതക്കുരുക്കുകൊണ്ടുള്ള സമയനഷ്ടം ഇരിങ്ങാലക്കുടയുടെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിന് കാലങ്ങളായി തടസ്സമാണ്. ഇരിങ്ങാലക്കുട പട്ടണത്തിന്‍റെ ഹൃദയഭാഗത്തുള്ള ഠാണ, ചന്തക്കുന്ന് ജങ്ക്ഷനുകളിലെ യാത്രാക്കുരുക്ക് അവസാനിക്കണമെന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് പരിഹാരം തെളിയാൻ പോകുന്നത്.

ഏറ്റെടുക്കലിന്‍റെ നാൾവഴികൾ
ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിനുവേണ്ടി 2014 ഫെബ്രുവരിയിൽ എട്ടുകോടി രൂപയുടെ ഭരണാനുമതിയും, ഏപ്രിൽ മാസത്തിൽ എട്ടുകോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. 2014ലാണ് ചന്തകുന്ന് വികസനത്തിനുള്ള അലൈൻമെന്റ് പ്ലാൻ 17 മീറ്ററായി തീരുമാനിച്ചിരുന്നു. എന്നാൽ പ്രാദേശിക എതിർപ്പുകളെ തുടർന്ന് ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകാത്തതിനാൽ പ്രവർത്തി നടപ്പിലാക്കാൻ സാധിച്ചില്ല. അന്നത്തെ എം എൽ എ അഡ്വ തോമസ് ഉണ്ണിയാടൻ 14 മീറ്റർ ആയി ചുരുക്കി നടപ്പാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രവർത്തിക്ക് പുരോഗതി ഉണ്ടായില്ല.

2017 എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം 17 മീറ്റർ ആയി തന്നെ വികസിപ്പിക്കണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്നു ബഡ്ജറ്റിൽ 20% തുക വകയിരുത്തി ഉൾക്കൊള്ളിച്ചു. പ്രവർത്തികൾക്ക് കാര്യമായ പുരോഗതി ഈ കാലഘട്ടത്തിലും ഉണ്ടായിരുന്നില്ല. നിലവിലെ എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ ബിന്ദുവിന്‍റെ ശ്രമഫലമായി റവന്യൂ വകുപ്പിന്‍റെ അനുമതി നേടിയെടുക്കുകയും, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി തഹസിൽദാരെ നിയമിക്കുകയും ചെയ്തു

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top