കടലാമ സംരക്ഷകർക്ക് വനംവകുപ്പിന്‍റെ ആദരം

വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ മുട്ടകൾ കഴിഞ്ഞ സീസണിൽ സംരക്ഷിച്ച് വിരിയിച്ച് സുരക്ഷിതമായി കടലിലേക്ക് ഇറക്കി വിടുന്നതിന് പ്രവർത്തിച്ച കടലാമ സംരക്ഷകരായ സന്നദ്ധപ്രവർത്തകരെ വനംവകുപ്പ് ആദരിച്ചു. ചാവക്കാട്, ബീച്ച് പാർക്കിൽ തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ സംഘടിപ്പിച്ച ചടങ്ങിൽ കഴിഞ്ഞ സീസണിൽ 26000 ത്തോളം എണ്ണം കടലാമ മുട്ടകൾ ശേഖരിച്ച് സംരക്ഷിച്ച 18 പേരെയാണ് വനംവകുപ്പ് ആദരിച്ചത്.

കേരള കടൽ തീരത്ത് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടുന്ന തീരമാണ് ചാവക്കാട് കടൽതീരം. കഴിഞ്ഞ വർഷം ബ്ലാങ്ങാട് മുതൽ അത്തോട് വരെയുള്ള ചാവക്കാടൻ കടൽതീരത്ത് കഴിഞ്ഞ വർഷം റെക്കോർഡ് മുട്ടകളാണ് ലഭിച്ചത്. ഓരോ ബീച്ചിലും രാത്രികാലങ്ങളിൽ മാത്രം മുട്ടയിടാൻ കരയിൽ പ്രവേശിക്കുന്ന കടലാമകളുടെ സഞ്ചാരപഥം മനസിലാക്കുകയും, മുട്ടകൾക്ക്‌ കാവൽ നിന്നിരുന്നതും പ്രദേശവാസികളായ ഒരുകൂട്ടം ചെറുപ്പക്കാരാണ്. 15000 കുഞ്ഞുങ്ങളെ വിരിയിച്ചു കടലിൽ ഇറക്കാൻ ഈ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്.

എല്ലാ വർഷവും ഓരോ സീസണിലും ഇവർക്ക് വനംവകുപ്പ് ഹോണറേറിയം നൽകിവരുണ്ട്. കൂടാതെ രാത്രികാല പെട്രോളിംഗിന് ആവശ്യമായ ടോർച്ച്, കോട്ട് എന്നിവ കഴിഞ്ഞ വർഷം ഇവർക്ക് വിതരണം ചെയ്യുകയുണ്ടായി. വനം വകുപ്പ് സജ്ജീകരിക്കുന്ന താൽക്കാലിക ഹാച്ചറികൾക്ക് പകരം ചാവക്കാട് മേഖലയിൽ കടലാമ മുട്ടകൾ വിരിയിച്ചെടുക്കുന്നതിനുള്ള ഒരു സ്ഥിരം ഹാച്ചറി വനംവകുപ്പ് ഒരുക്കുന്നുണ്ട്.

ഗുരുവായൂർ എം.എൽ.എ. എൻ.കെ.അക്ബർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത് അദ്ധ്യക്ഷയായിരുന്നു .രാത്രികാലത്ത് കടലാമ കടലാമ മുട്ടകൾ ശേഖരിച്ച് സംരക്ഷിച്ചിരുന്ന സദ്ധ പ്രവർത്തകർ ത്യാഗോജ്വലമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത മദ്ധ്യമേഖല ചീഫ് ഫോറസ്റ്റ് കസർവേറ്റർ കെ.ആർ. അനൂപ്.ഐ.എഫ്.എസ് അറിയിച്ചു.

കഴിഞ്ഞ വർഷത്തെ കടലാമ മുട്ടയുടെ ശേഖരണവും, സംരക്ഷണവും സംബന്ധിച്ച റിപ്പോർട്ട് പീച്ചി വന്യജീവി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു അവതരിപ്പിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്റർ നിബു കിരൺ സി.ഒ സ്വാഗതവും തൃശ്ശൂർ സാമൂഹ്യ വനവത്കരണം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സ്‌ക്കറിയ നന്ദിയും പറഞ്ഞു. പുന്നയൂർ പഞ്ചായത്ത് പ്രസിഡ് ടി.വി.സുരേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം അസീസ് മന്ദലംകുന്ന് ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top