കോവിഷീൽഡ്‌ വാക്സിനേഷന് ഒരു ഡോസ് 250 രൂപ നിരക്കിൽ മൈ ഐ.ജെ.കെയും ആൽഫ പാലിയേറ്റിവ് കെയർ യൂണിറ്റും സംയുക്തമായി നടത്തുന്ന വാക്സിനേഷൻ ക്യാമ്പ് (പെയ്ഡ്) സെപ്റ്റംബർ 26ന് ഇരിങ്ങാലക്കുടയിൽ

കോവിഷീൽഡ്‌ വാക്സിനേഷന് ഒരു ഡോസ് 250 രൂപ നിരക്കിൽ മൈ ഐ.ജെ.കെയും ആൽഫ പാലിയേറ്റിവ് കെയർ യൂണിറ്റും സംയുക്തമായി നടത്തുന്ന വാക്സിനേഷൻ ക്യാമ്പ് (പെയ്ഡ്) സെപ്റ്റംബർ 26ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : മൈ ഐ.ജെ.കെയും ആൽഫ പാലിയേറ്റിവ് കെയർ യൂണിറ്റും സംയുക്തമായി നടത്തുന്ന വാക്സിനേഷൻ ക്യാമ്പ് (പെയ്ഡ്) ഇരിങ്ങാലക്കുടയിൽ സെപ്റ്റംബർ 26ന് രാവിലെ രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് മൂന്ന് മണി വരെ ചെട്ടിപ്പറമ്പിലെ ഭാരതീയ കലാക്ഷേത്രം ഹാളിൽ നടത്തുന്നു.

കോവിഷീൽഡ്‌ വാക്സിനേഷന് ഒരു ഡോസ് 250 രൂപ നിരക്കിൽ ആദ്യം രജിസ്റ്റർ ചെയ്തു പൈസ അടക്കുന്ന 200 പേർക്ക് മാത്രമാണ് വാക്സിൻ എടുക്കാൻ ഉള്ള സൗകര്യം ചെയ്തിരിക്കുന്നത് . സ്പോട്ട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

കൊറോണ എന്ന മഹാമാരി നമ്മളുടെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. കൂടുതൽ ദുസ്സഹമായ ഈ സാഹചര്യം മറികടക്കാൻ എല്ലാവരും കഴിയുന്ന അത്രയും വേഗം വാക്‌സിൻ സ്വീകരിക്കുക എന്നതാണ് ഇപ്പോൾ മുന്നിലുള്ള മാർഗം. സമൂഹം ബുദ്ധിമുട്ട് അനുഭവിച്ച ഒരു കാലഘട്ടത്തിലും MyIJK കർത്തവ്യം മറന്നു ഒരിക്കലും മാറി നിന്നിട്ടില്ല. ഇപ്പോൾ ജനങ്ങൾക്ക് വാക്‌സിനേഷൻ നല്കാൻ MyIJK മുന്നോട്ടിറങ്ങുന്നു.

ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കളുടെ പിന്തുണയോടു കൂടിയാണ് ആൽഫ പാലിയേറ്റിവ് കെയർ ആയി സഹകരിച്ചു, ആരോഗ്യം കമ്മ്യുണിറ്റി ആശുപത്രിയുടെ പിന്തുണയോടെ മൈ ഐ.ജെ.കെ ഈ പരിപാടി നടത്തുന്നത്.എന്ന് പത്രകുറിൽ വിശദികരിക്കുന്നു.
ഒട്ടും കഴിവില്ലാത്ത ആളുകളിൽ നിന്ന് പൈസ വാങ്ങാതെ സൗജന്യമായും കിടുപ്പ് രോഗികൾക്ക് വീട്ടിലെത്തി സൗജന്യമായും ക്യാമ്പ് ദിവസം വാക്‌സിൻ നൽകുന്നതാണ്.

വാക്സിൻ എടുക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു പൈസ അടക്കണം എന്ന് സംഘടകർ അറിയിച്ചു. വാക്സിൻ എടുക്കാൻ വരുന്നവർ നിർബന്ധമായും ആധാർ കാർഡ്, കോവിന് പോർട്ടലിൽ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ കൊണ്ട് വരേണ്ടതാണ്.

റെജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യുക

പൈസ അടക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പർ .

Name: My Irinjalakuda Charity & Social Welfare Association. Account no: 17190100064120.
Bank Name: THE FEDERAL BANK LTD.
Place: Irinjalakuda, Nada Branch.
IFSC : FDRL0001719.


പൈസ അടച്ചു കഴിഞ്ഞാൽ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഒന്നിൽ സ്ക്രീന്ഷോട്ട് വാട്‌സ്ആപ്പ് ചെയ്യേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9535081506, 9846328890, 9846056056

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top