തൃശൂർ ജില്ലാ തല ഫിലാറ്റലിക് എക്സിബിഷൻ സെപ്റ്റംബർ 15, 16 തിയ്യതികളിൽ

ഭാരതത്തിന്‍റെ 75 -ാമത് സ്വന്തന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂർ പോസ്റ്റൽ ഡിവിഷൻ കേരളം തപാൽ സർക്കിളിന്‍റെ ആദ്യ ജില്ലാ തല വെർച്വൽ ഫിലാറ്റലിക് പ്രദർശനം സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടത്തുന്നു. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തിൽ www.thrissurpex.org എന്ന വെബ്സൈറ്റ് വഴിയാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഫിലാറ്റലി എന്നത് സ്റ്റാമ്പുകളുടെ ശേഖരം മാത്രമല്ല, നമ്മൾ ജീവിക്കുന്ന ലോകത്തിന്റെ ചരിത്രം, പരിസ്ഥിതി, സംസ്കാരം, വ്യക്തിത്വങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന സ്റ്റാമ്പുകളെക്കുറിച്ചുള്ള പഠനമാണ്. ഈ ഹോബി വളർത്തിയെടുക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഒരു രാജ്യത്തിന്റെ സസ്യ ജന്തു ജാലങ്ങളും അതിന്റെ കലയും, വാസ്തു വിദ്യയും, അതിന്റെ മഹത്തായ വ്യക്തിത്വങ്ങളും നേട്ടങ്ങളും മനസ്സിലാക്കാൻ കഴിയും.

ഈ ജില്ലാ തല ഫിലാറ്റലിക് എക്‌സിബിഷനിൽ ദേശീയ, അന്തർദേശിയ അംഗീകാരങ്ങൾ നേടിയ പ്രമുഖ ഫിലാറ്റലിസ്റ്റുകൾ ശേഖരിച്ച അപൂർവ്വ സ്റ്റാമ്പുകൾ കാണാൻ സന്ദർശകർക്ക് അവസരം ലഭിക്കും. 10 വയസ്സുമുതൽ 12 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ഫിലാറ്റലി ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മത്സരവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.

കൂടാതെ ക്വിസ്സ് മത്സരങ്ങൾ ഫിലാറ്റലിക്ക് വർക്ക് ഷോപ്പുകൾ, പോസ്റ്റ് ക്രോസിങ് വർക്ക് ഷോപ്പ് എന്നിവ സ്കൂൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. www.thrissurpex.org എന്ന വെബ്സൈറ്റ് വഴി പങ്കെടുക്കാവുന്നതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top