വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കോൺഗ്രസ് നൽകിയ അവിശ്വാസ പ്രമേയം പരാജയപെട്ടു

18 അംഗങ്ങളുള്ള വേളൂക്കര പഞ്ചായത്തിലെ ഭൂരിപക്ഷം 10 അംഗങ്ങൾ എങ്കിലും പ്രമേയത്തെ പിന്തുണക്കണം, 9 പേർ മാത്രമേ അനുകൂലമായി വോട്ട് ചെയ്തുള്ളു, അതിനാൽ അവിശ്വാസ പ്രമേയം തള്ളിപ്പോയതായി വരണാധികാരി പ്രഖ്യാപിച്ചു

വേളൂക്കര : ധാർമ്മികതക്ക് നിരക്കാത്ത പ്രവൃത്തി സി.പി.എം ഭരിക്കുന്ന വേളൂക്കര പഞ്ചായത്ത് പ്രസിഡൻറിൽ നിന്നും ഉണ്ടായെന്നു കാണിച്ചു എട്ട് കോൺഗ്രസ് മെമ്പർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയം എട്ടിനെതിരെ 9 വോട്ടുകൾക്ക് പരാജയപെട്ടു. തിങ്കളാഴ്ച രാവിലെയാണ് പഞ്ചായത്തിൽ അവിശ്വാസ പ്രമേയ ചർച്ച നടന്നത്.

18 അംഗങ്ങളുള്ള വേളൂക്കര പഞ്ചായത്തിലെ ഭൂരിപക്ഷം 10 അംഗങ്ങൾ എങ്കിലും പ്രമേയത്തെ പിന്തുണക്കണം, 9 പേർ മാത്രമേ അനുകൂലമായി വോട്ട് ചെയ്തുള്ളു, അതിനാൽ അവിശ്വാസ പ്രമേയം തള്ളിപ്പോയതായി വരണാധികാരി പ്രഖ്യാപിച്ചു. കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഒരു ബി.ജെ.പി അംഗവും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

പഞ്ചായത്തിൽ 8 എൽഡി എഫ് അംഗങ്ങളും 8 യു.ഡി.എഫ് അംഗങ്ങളും 2 ബിജെപി അംഗങ്ങളുമാണ് ഉള്ളത്. രാവിലെ ചർച്ച ആരംഭിച്ചപ്പോൾ ബി ജെ പി അംഗമായ ശ്യാംരാജ് യോഗത്തിൽ കൃത്യ സമയത്ത് എത്തിച്ചേർന്നില്ലെന്നാരോപിച്ച് വരണാധികാരിയായ വെള്ളാങ്ങല്ലുർ ജോയിന്‍റ് ബി ഡി ഓ ലോഹിതാക്ഷൻ അവിശ്വാസ ചർച്ചയിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കി. ഈ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ടുനിന്നത് നേരിയ പ്രശ്നനങ്ങൾ സൃഷ്ട്ടിച്ചു. ഇതുമൂലം ചർച്ച 11:45 മണി വരെ തുടങ്ങാനായില്ല.

പിന്നീട്‌ നടന്ന ചർച്ച 1:30 വരെ നീണ്ടു. ചർച്ചക്ക് ശേഷം ഓപ്പൺ ബാലറ്റ് മുഖേനെയായിരുന്നു അവിശ്വാസ പ്രമേയ ചർച്ചയിൻമേലെയുള്ള വോട്ടിങ്.

വോട്ടെടുപ്പിൽ ബി ജെ പി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തായതെന്ന് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് പറഞ്ഞു. അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനെ തുടർന്ന് എൽ ഡി എഫ് വേളൂക്കരയിൽ നടത്തിയ റാലി അഭിസമ്പാദനചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top