കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രസിഡന്റ് ഉൾപ്പടെ ഭരണസമിതി അംഗങ്ങളായ നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

കരുവന്നൂര്‍ ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്‍, ജോസ് ചക്രംപള്ളി, ബൈജു ടി.എസ്, ലളിതന്‍ വി.കെ. എന്നിവർ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത്

ഇരിങ്ങാലക്കുട : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമതി അംഗങ്ങളായ ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്‍ ഉള്‍പ്പെടെ നാല് സിപിഎം നേതാക്കളെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തു.

ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്‍, ജോസ് ചക്രംപള്ളി, ബൈജു ടി.എസ്, ലളിതന്‍ വി.കെ. എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top