സംസ്ഥാന സർക്കാർ ചരിത്രത്തെ വളച്ചൊടിക്കരുത് – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് ഹിന്ദു ഐക്യവേദി നിവേദനം നൽകി

ഇരിങ്ങാലക്കുട : 1921 മലബാർ മാപ്പിള ലഹളയുടെ ഭാഗമായി സംസ്ഥാന സർക്കാരും, മലപ്പുറം ജില്ലാ പഞ്ചായത്തും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകവും മ്യൂസിയം നിർമിച്ചുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുവിന് നിവേദനം നൽകി.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ: രമേശ് കൂട്ടാല നിവേദനം മന്ത്രിക്കു കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി പി എൻ അശോകൻ, ജില്ലാ സംഘടനാ സെക്രട്ടറി രാജീവ് ചാത്തംപിള്ളി. സതീഷ് കോമ്പാത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top