ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്‍റെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും കറുകുറ്റി എസ്. സി.എം.എസ് എഞ്ചിനീയറിംങ്ങ് കോളേജിലെ വാട്ടർ ഇൻസ്റ്റിട്യൂട്ട് പ്രതിനിധികളുടേയും യോഗം ചേർന്നു.

കേരള വാട്ടർ അതോറിറ്റിയുടെ പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു വരുത്തി, അതോറിറ്റിയുടെ നെറ്റ് വർക്കിനെ G I S സാങ്കേതിക വിദ്യയുപയോഗിച്ച് മാപ്പ് ചെയ്ത്, പമ്പുകളുടെ കാര്യക്ഷമത, ജല വിനയോഗം, ജല വിതരണം, ഗുണനിലവാരം, ഒഴുക്കിലെ തടസ്സം, ജല നഷ്ടം എന്നിവയെല്ലാം കണ്ടെത്തി ജനങ്ങൾക്ക് എല്ലാ ദിവസവും ജലലഭ്യത ഉറപ്പു വരുത്തന്നതിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയായാണ് കേരള വാട്ടർ അതോറിറ്റി മുഖേനെ നടപ്പിലാക്കുന്ന വാട്ടർ മാപ്പിംങ്ങിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന് വേണ്ട സാങ്കേതിക സഹായമാണ് എസ്.സി.എം.എസ് കോളേജിലെ വാട്ടർ ഇൻസ്റ്റിട്യൂട്ട് നൽകുക.

കൂടാതെ മണ്ഡലത്തിലെ ഗാർഹിക – കാർഷിക – വാണിജ്യ ആവശ്യങ്ങൾ കൃത്യമായി തിരിച്ചു മനസ്സിലാക്കുന്നതിനും പ്രാദേശികമായ ജല ആസ്തികൾ കണ്ടെത്തുന്നതിനും , നിലവിലെ പദ്ധതികൾ കൂടി ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ ജലലഭ്യത ഉറപ്പു വരുത്തുന്നതിനും വാട്ടർ മാപ്പിംങ്ങിലൂടെ സാധിക്കും.

ഇരിങ്ങാലക്കുട പി. ഡബ്ല്യു. ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ആർ. വിജു മോഹൻ , വാട്ടർ അതോറിറ്റി പ്ലാനിങ്ങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ.ഷൈജു. പി. തടത്തിൽ , വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.പി.രേഷ്മ , എസ്.സി.എം.എസ് കോളേജ് വൈസ് ചാൻസലർ പ്രമോദ് തേവന്നൂർ പ്രിൻസിപ്പൽ ഡോ. സി.ജെ. പ്രവീൺ ലാൽ ഗ്രൂപ്പ് ഡയറക്ടർ എസ്. ഗോപകുമാർ , വാട്ടർ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ.സണ്ണി ജോർജ് എന്നിവർ പങ്കെടുത്തു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top