കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ബി.ജെ.പി നാഷണൽ ഹെൽത്ത് വോളണ്ടിയേഴ്സ് ക്യാമ്പയിൻ

ഇരിങ്ങാലക്കുട : കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള ഭാരതീയ ജനതാ പാർട്ടി ദേശീയാടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ വോളണ്ടിയേഴ്സ് ഹെൽത്ത് ക്യാമ്പയിനിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മൂന്നാമത്തെ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ ജില്ല കൺവീനറും ബിജെപി ഡെൽ കോ ഓഡിനേറ്ററുമായ പി എസ് അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

ഡോക്ടർ ഷിക്കു പൗലോസ്, യോഗാചാര്യൻ അമ്പാടി രാമചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് ഡോക്ടർ ഷിക്കു പൗലോസിനേയും യോഗാചാര്യൻ അമ്പാടി രാമചന്ദ്രനേയും പൊന്നാടയണിച്ച് ആദരിച്ചു.

മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ജില്ല സെക്രട്ടറി കവിതാ ബിജു, ക്യാമ്പയിൽ മണ്ഡലം കൺവീനർ സുനിൽ തളിയ പറമ്പിൽ, കോ കൺവീനർമാരായ ആശിഷ ടി രാജ്, ബൈജു കൃഷ്ണദാസ്, സി വി അജയകുമാർ മണ്ഡലം സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, സിന്ധു സതീഷ്, പടിയൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീജിത്ത് മണ്ണായിൽ,മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് എം ജയൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് മദനൻ മണമാടത്തിൽ എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top