കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അറുപതാം വാർഷികം – ഇരിങ്ങാലക്കുട മേഖലയിൽ കുടുംബസംഗമം നടന്നു

മാപ്രാണം : 1962 ഏപ്രിൽ 10ന് രൂപീകരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്ര ജനകീയ പ്രസ്ഥാനത്തിന് 60 വയസ്സു തികയുമ്പോൾ പൊതു സമുഹത്തിലും ജനങ്ങളിലും പരിഷത്ത് ജനകീയമായി ഇടപ്പെട്ട് നൽകിയ സംഭാവനകൾ ചെറുതല്ല. രാജ്യത്താദ്യമായി പ്രാദേശിക ഭാഷയിലേക്കുള്ള ശാസ്ത്ര പഠന മാസികകൾ, പുകയില്ലാത്ത അടുപ്പുകൾ, ചൂടാറാപ്പെട്ടി, യുറീക്ക പരീക്ഷയിൽ നിന്നും വിജ്ഞാനോത്സവത്തിലേക്ക്. 1990 ൽ കൊണ്ടുവന്ന സാക്ഷരതാ പ്രസ്ഥാനം, 1996 ൽ കൊണ്ടുവന്ന ജനകീയാസൂത്രണ പദ്ധതിയുടെ നേതൃത്വം സൈലന്റ് വാലി – കലാജാഥകൾ, കേരള പഠനം, തുടങ്ങി സമാന്തരമായ നിരവധി കാര്യങ്ങൾ. ഇപ്പോഴിതാ മക്കൾക്കൊപ്പം എന്ന ബൃഹത്തായ പദ്ധതിയും.

സംസ്ഥാനത്തുടനീളം യുണിറ്റ് തലത്തിൽ നടത്തുന്ന കുടുംബസംഗമം ഇരിങ്ങാലക്കുട മേഖലയിലും നടന്നു. മാപ്രാണത്തു നടന്ന പരിപാടിയിൽ മേഖലാ ട്രഷറർ റഷീദ് കാറളം ഉദ്ഘാടനം ചെയ്തു കൊണ്ട് പരിഷത്തിന്റെ ചരിത്ര നാൾവഴികളും ലക്ഷ്യവും വിശദീകരിച്ചു.

ദാസപ്പൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അംബിക, സാനി, ലിജി എന്നിവരും സന്നിഹിതരായിരുന്നു . യൂണിറ്റ് സെക്രട്ടറി പ്രജീഷ്, അഡ്വ. പി.പി. മോഹൻദാസ്, എ.പി.ജോർജ്, എം.ബി രാജു, മണികണ്ഠൻ, പ്രസന്ന ടീച്ചർ എന്നിവർ സംസാരച്ചു. പരിഷത്ത് ഗാനങ്ങൾ – പഴയകാല പ്രാദേശിക ചരിത്രം എന്നിവയും അവതരിപ്പിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top