അഖിലയുടെ മരണത്തെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ്സിനോട് ആവശ്യപ്പെട്ടു

ആളൂർ : കണ്ണിക്കരയിലെ ദളിത് യുവതി അഖില ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെപ്പറ്റി അന്വേഷണം വേഗത്തിലാക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ്സിനോട് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെത്തി അച്ഛനമ്മമാരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടിയാണ് മന്ത്രി പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്.

കണ്ണിക്കര ചാതേലിക്കുന്ന് വാതേക്കാട്ടിൽ വീട്ടിലെത്തി അഖിലയുടെ അച്ഛനമ്മമാരായ ഹരിദാസിനെയും സുജാതയെയും അഖിലയുടെ സഹോദരനെയും മന്ത്രി സമാശ്വസിപ്പിച്ചു. വേണ്ട ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി അവർക്ക് ഉറപ്പുനൽകി.

മാര്യേജ് ബ്യൂറോ വഴി വന്ന വിവാഹാലോചനക്ക് ഭർതൃവീട്ടുകാരുടെ നിർബന്ധംകൊണ്ടാണ് സമ്മതിച്ചതെന്ന് ‘അമ്മ സുജാത മന്ത്രിയോട് പറഞ്ഞു. മരണം നടന്നയുടനെ മൃതശരീരം ഇറക്കിക്കിടത്തിയതിലും ദുരൂഹതയുണ്ടെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. മകൾ സ്വമനസ്സാലെ ഇങ്ങനെ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ സുജാത വികാരാധീനരായി മന്ത്രിയോട് പറഞ്ഞു.

ആറുമാസം മുൻപാണ് ആമ്പല്ലൂർ മടവാക്കരയിലുള്ള കോവത്ത് ശശീന്ദ്രന്റെ മകൻ അഖിൽ വിവാഹം ചെയ്ത അഖില കഴിഞ്ഞ ആഗസ്റ്റ് 28നാണ് ഭർതൃഗൃഹത്തിൽ മരിച്ചത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top