കരുവന്നൂർ ബാങ്ക് തട്ടിപ്പ് – പ്രതികൾ സർക്കാർ സംരക്ഷണയിൽ വിലസുകയാണെന്ന് കോൺഗ്രസ്

കരുവന്നൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇപ്പോൾ പ്രതി പട്ടികയിലുള്ള സി.പി.എം – സി.പി.ഐ നേതാക്കൾ സർക്കാർ സംരക്ഷണയിൽ സുഖമായി വിലസുകയാണെന്നും ഡയറക്ടർമാർ ഉൾപ്പടെയുള്ള പ്രതികളെ ഒന്നന്വേഷിച്ചു പോകുവാൻ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ്സ് .

ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടവർ ജനങ്ങളുടെ സ്വത്തുതട്ടിയെടുത്തവരെ സംരക്ഷിക്കുന്ന വ്യഗ്രതയിലാണെന്നും ഈ തട്ടിപ്പു കേസിൻ്റെ ഗൂഢാലോചനയിൽ ബന്ധമുള്ള സി.പി.എം നേതാക്കളെ കുറിച്ച് അന്വേഷിക്കാതെയും നിക്ഷേപകരുടെ പണം എന്ന് തിരിച്ച് കൊടുക്കും എന്ന് പറയാനോ നിക്ഷേപകരുടെ ആശങ്കകൾ അകറ്റാനോ തയ്യാറാകാതെ നിക്ഷേപകരിൽ നിന്നും ഒളിച്ചോടുകയാണെന്നും കരുവന്നൂർ പുറത്താട് സെൻ്ററിൽ ചേർന്ന സായാഹ്ന ധർണയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റപ്പെടുത്തി.

കെ.ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ച സായാഹ്ന ധർണ ഡി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.ശോഭനൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി.ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ. ജോസ് മൂഞ്ഞേലി, അഡ്വ. പി.എൻ. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, സന്തോഷ് വില്ലടം, രഘുനാഥ് കണ്ണാട്ട്, വത്സൻ മേലിട്ട, ടി.വി.ഹരിദാസ്, ടി.ആർ.പ്രദീപ്കുമാർ, ടി.ഒ.ഫ്ലോറൻ, എം.എൽ.അനീഷ്, ഷാജി പുല്ലോക്കാരൻ, അഭിഷേക്എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top