കോന്തിപുലം താൽക്കാലിക ബണ്ട് മാറ്റി സ്ഥിരം ബണ്ട് നിർമ്മിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ നിർദ്ദേശം

ഇരിങ്ങാലക്കുട : വിവിധ പഞ്ചായത്തുകളിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും, കോന്തിപുലം താൽക്കാലിക ബണ്ട് മാറ്റി സ്ഥിരം ബണ്ട് നിർമ്മിക്കണമെന്നും, ആർഹരായവരെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ കണ്ടെത്തുന്നതിനും ഗ്രാമ പഞ്ചായത്ത് തലത്തിൽ ലിസ്റ്റ് തയ്യാറാക്കണമെന്നും സമിതി യോഗം നിർദ്ദേശം നൽകി.

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പുതുക്കാട് എം.എൽ.എ. കെ.കെ. രാമചന്ദ്രൻ, കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽകുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ , രാഷ്ടീയ കക്ഷി നേതാക്കൾ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

താലൂക്ക് വികസന സമിതി യോഗം തുടർന്ന് വരുന്ന എല്ലാ മാസവും ആദ്യ ശനിയാഴ്ച ചേരുന്നതാണെന്ന് യോഗ അദ്ധ്യക്ഷ ഡോ. ആർ.ബിന്ദു അറിയിച്ചു. പുതുക്കാട് സബ് ട്രഷറി , പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ എന്നിവയുടെ നിർമ്മാണ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് എം.എൽ.എ കെ.കെ.രാമചന്ദ്രൻ ആവശ്യപ്പെട്ടു.

മുസാഫരിക്കുന്ന് പോലുള്ള മണ്ണിടിച്ചിൽ മേഖലകളിലെ ജനങ്ങളുടെ പുനരധിവാസത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് എം.എൽ.എ. വി.ആർ. സുനിൽകുമാർ ആവശ്യപ്പെട്ടു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top