സാധാരക്കാരന്‍റെ അടുക്കള പൂട്ടിക്കുന്ന ഇന്ധന വിലവർദ്ധിപ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ മറന്ന് പൊതുജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല – സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി

ഇരിങ്ങാലക്കുട : പാചക വാതക വിലവർദ്ധനവുൾപ്പെടെ, സാധാരണ ജനങ്ങളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ പൊതുജനം കോവിഡ് മാനദണ്ഡങ്ങൾ മറന്ന് കൊണ്ട് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാഴ്ച്ച വിദൂരമല്ലെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി അഭിപ്രായപ്പെട്ടു.

പാചക വാതക വില വർദ്ധനവിനും , കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കുമേതിരെ സംസ്ഥാന വ്യാപകമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി നടത്തുന്ന പ്രക്ഷോപ സമരങ്ങളുടെ ഭാഗമായി സി പി ഐ ഇരിങ്ങാലക്കുട ടൌൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റൊഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നട്ടം തിരിയുന്ന സാധാരക്കാരന്‍റെ അടുക്കള പൂട്ടിക്കുന്ന ഇന്ധന വിലവർദ്ധിപ്പിക്കുന്ന നടപടിയിൽനിന്ന് നിന്ന് കേന്ദ്ര സർക്കാർ ഉടൻ പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു, കെ സി മോഹൻലാൽ, വർദ്ധനൻ പുളിക്കൽ, വി കെ സരിത,ജോളി ചാതേലി, ഷിജിൽ തവരങ്ങാട്ടിൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു

Leave a comment

Top