ഇരിങ്ങാലക്കുട ബിഷപ്പിന്‍റെ ലൗജിഹാദ്, ലഹരി ജിഹാദ് പരാമർശങ്ങൾ സമുദായത്തിന് വേദന ഉണ്ടാക്കിയതായി ഇരിങ്ങാലക്കുട മുസ്ലിം ജമാത്ത് കമ്മിറ്റി, ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം

ഇരിങ്ങാലക്കുട ബിഷപ്പിന്‍റെ ലൗജിഹാദ്, ലഹരി ജിഹാദ് പരാമർശങ്ങൾ സമുദായത്തിന് വേദന ഉണ്ടാക്കിയതായി ഇരിങ്ങാലക്കുട മുസ്ലിം ജമാത്ത് കമ്മിറ്റി, ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ചീഫ് ഇമാം

ഇരിങ്ങാലക്കുട : പാലാ ബിഷപ്പിനെ അനുകൂലിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പിതാവ് നടത്തിയ ലൗജിഹാദ്, ലഹരി ജിഹാദ് പരാമർശങ്ങൾ സമുദായത്തിന് വളരെ വേദന ഉണ്ടാക്കിയതായി ഇരിങ്ങാലക്കുട മുസ്ലിം ജമാത്ത് കമ്മിറ്റി. പ്രസ്താവന അദ്ദേഹം തെറ്റ് തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യണമെന്നും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ചീഫ് ഇമാം സിയാദ് ഫൈസി ആവശ്യപ്പെട്ടു.

കോടതികൾ പോലും തള്ളിക്കളഞ്ഞ യാതൊരു അടിസ്ഥാനവുമില്ലാത്ത ലൗ ജിഹാദ് പോലെയുള്ള പരാമർശങ്ങൾ ക്രൈസ്തവ സമുദായത്തിന്‍റെ ആദരണീയനായ പണ്ഡിതൻന്‍റെ ഭാഗത്തുനിന്ന് വന്നത് വളരെ വേദനാജനകമാണെന്നും, എന്ത് ബോധത്തിന് അടിസ്ഥാനത്തിലാണ് നാക്കോട്ടിക് ജിഹാദ് പോലെയുള്ള പരാമർശങ്ങൾ ബിഷപ്പ് നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും ചീഫ് ഇമാം പറഞ്ഞു.

മതസൗഹാർദ്ദത്തിന് വിള്ളൽ വീഴുന്ന ഇത്തരം പരാമർശങ്ങൾ ഇരിങ്ങാലക്കുട ബിഷപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും അടിസ്ഥാനരഹിതമായ ഇത്തരം പരാമർശങ്ങൾ ഒരു മതത്തിന്‍റെ നേർക്ക് ഉപയോഗിക്കുന്നത് മതസൗഹാർദ്ദം തകർക്കുന്നതിന് ഉപകരിക്കുമെന്നും ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി അദ്ദേഹം പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top