ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഓട്ടോമൊബൈൽ ഓപ്പൺ ലാബ് നാടിനു സമർപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം (2017-21ബാച്ച്) വിദ്യാർത്ഥികൾ നിർമ്മിച്ച ഓട്ടോമൊബൈൽ ഓപ്പൺ ലാബ്, ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ. ബിന്ദു, നാടിനു സമർപ്പിച്ചു. പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും വാഹനങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സഹായകരമായ രീതിയിലുള്ള 750 ച. അടി. വിസ്തീർണ്ണത്തിൽ ആണ് ലാബിന്‍റെ നിർമ്മാണം.

മുപ്പതോളം വിദ്യാർത്ഥികളുടെ 2 മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ പൂർത്തീകരിച്ച ഓട്ടോമൊബൈൽ ഓപ്പൺ ലാബിൽ TATA SUMO, CHESIS 407, CHESIS BMW എന്നിവ മുഖ്യ ആകർഷണങ്ങൾ ആണ്. കൂടാതെ ഈ എഞ്ചിനുകളുടെ ഭാഗങ്ങൾ സ്വയം അഴിച്ചുനോക്കാൻ സഹായകരമായ വർക്ക്‌ ടേബിൾ പഠിതാക്കൾക്ക് പുതിയ അനുഭവമായി. ഇത്തരം സംരംഭങ്ങൾ തീർച്ചയായും സാങ്കേതിക വിദ്യാഭ്യാസത്തിനു ഒരു വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് മന്ത്രി. ഡോ. ആർ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ജോയിന്‍റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top