ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ഇലക്ട്രിക്കൽ വിഭാഗം ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടത്തി

ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഓൺലൈൻ പ്ലേസ്മെന്‍റ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് ഒരുക്കമായി മികച്ച പരിശീലനം നൽകി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മൂന്നാം വർഷം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിസ്_ക്യു എന്ന പേരിൽ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടത്തി. കോളേജിലെ പ്ലേസ്മെന്‍റ് സെല്ലിന്‍റെ സഹകരണത്തോടെയാണ് ഓൺലൈൻ ക്വിസ് നടത്തിയത്.

അറവതോളം സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾ ടെസ്റ്റിൽ പങ്കെടുത്തു. വിജയികളായ ബസീം മുഹമ്മദ് പി, ബിമാൽ ടി ടി എന്നിവർ സമ്മാനത്തുക ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കര, കോളേജിന്‍റെ ജോയിന്റ് ഡയറക്ടർ റവ. ഫാ. ജോയ് പയ്യപ്പിള്ളി, കോളേജ് പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ് എച്.ഒ.ഡി പ്രൊഫ്‌. നീതു വർഗീസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top