ലൗ ജിഹാദ്, ലഹരി ജിഹാദ്‌ പോലെയുള്ള ആസൂത്രിതമായ ശ്രമങ്ങൾക്കെതിരെ അതീവജാഗ്രത പുലർത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ഒരു കുടുംബത്തിൽ 4 മക്കളെങ്കിലും വളർന്നുവരാനുള്ള സാഹചര്യം യുവ ദമ്പതിമാർ തീരുമാനിക്കണമെന്നും ലൗ ജിഹാദ്, ലഹരി ജിഹാദ്‌ പോലെയുള്ള ആസൂത്രിതമായ ശ്രമങ്ങൾക്കെതിരെ മാതാപിതാക്കളും സമൂഹവും അതീവജാഗ്രത പുലർത്തണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : സമൂഹത്തെ അപകടത്തിലേക്ക് നയിക്കുന്ന ലൗജിഹാദ്, ലഹരിജിഹാദ്‌ പോലെയുള്ള ആസൂത്രിതമായ ശ്രമങ്ങൾക്കെതിരെ മാതാപിതാക്കളും സമൂഹവും അതീവജാഗ്രത പുലർത്തണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. 1978 സെപ്റ്റംബർ പത്താം തിയതി രൂപീകൃതമായ ഇരിങ്ങാലക്കുട രൂപതയുടെ നാല്പത്തിനാലാമത് ദിനാഘോഷത്തിന്റെ ഭാഗമായ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ആത്മഹത്യ പ്രതിരോധ ദിനമായ ഈ ദിനത്തിൽ മരണസംസ്‌ക്കാരമല്ല ജീവന്റെ സംസ്കാരമാണ് നാം പ്രചരിപ്പിക്കേണ്ടത്. കുടുംബങ്ങളിൽ കുറഞ്ഞുവരുന്ന കുഞ്ഞുങ്ങളുടെ ജനനനിരക്ക് ആശങ്കയുണർത്തുന്നുവെന്നും ഒരു കുടുംബത്തിൽ 4 മക്കളെങ്കിലും വളർന്നുവരാനുള്ള സാഹചര്യം യുവ ദമ്പതിമാർ തീരുമാനിക്കണമെന്നും ആ കുടുംബങ്ങളെ സഹായിക്കാൻ പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ് പ്രവർത്തിച്ചു വരുന്ന കാര്യവും സൂചിപ്പിച്ചു.

കൂട്ടായ്മയാണ് ഇരിങ്ങാലക്കുട രൂപതയുടെ കരുത്തെന്നും ഈ കൂട്ടായ്മ എന്നും കാത്തു സൂക്ഷിക്കണമെന്നും തന്റെ പ്രസംഗത്തിനിടെ പിതാവ് സൂചിപ്പിച്ചു. രൂപതയിൽ നിന്ന് സമർപ്പിത ജീവിതത്തിലേക്ക് ദൈവവിളി സ്വീകരിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവരുടെ ഡയറക്ടറി പ്രകാശനം ചെയ്തു. കത്തീഡ്രൽ ഇടവക പള്ളിയുടെ നേതൃത്വത്തിൽ കൃതജ്ഞതാ സ്തോത്രം പുതിയ ആലാപന രീതിയിൽ, 43 ഗായകർ പാടുന്ന വീഡിയോ പിതാവ് പ്രകാശനം ചെയ്തു.

വികാരി ജനറൽമാർ, മേഖലാ ഫോറോന വികാരിയച്ചൻമാർ, സമർപ്പിത സമൂഹത്തിന്റെ പ്രൊവിൻഷ്യൽസ്, വൈദികർ, സമർപ്പിതർ, ഭക്തസംഘടനകളുടെ പ്രസിഡന്റുമാർ, പ്രത്യേകം ക്ഷണിക്കപ്പെട്ട മറ്റു അല്മായ പ്രതിനിധികൾ എന്നിവരും സന്നിഹിതരായിരുന്നു. രൂപതയുടെ പ്രാരംഭകാലഘട്ടത്തിൽ 32 വർഷക്കാലം ദൈവപരിപാലനയിൽ ആശ്രയിച്ച് രൂപതയെ ദീർഘവീക്ഷണത്തോടെ നയിച്ച പ്രഥമ രൂപതാദ്ധ്യക്ഷൻ മാർ ജെയിംസ് പഴയാറ്റിലിനെ നന്ദിയോടെ അനുസ്മരിച്ചു.

ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സാമൂഹ്യ സേവന മേഖലകളിലെ ശുശ്രൂഷകൾ വഴി ആയിരങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെ പിതാവ് ഓർമ്മപ്പെടുത്തി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top