ആൽത്തറ പരിസരത്ത് ഡിവൈഎഫ്ഐ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ ഡിവൈഎഫ്ഐ നടത്തി വന്ന ദിന റിലേ സത്യാഗ്രഹ സമരത്തിൻ്റെ സമാപനദിവസം 4 മണി മുതൽ 4.10 വരെ ആൽത്തറ പരിസരത്ത് ചക്ര സ്തംഭന സമരവും സംഘടിപ്പിച്ചു.

റിലേ സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിന ഉദ്ഘാടനം സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ജയൻ അരിമ്പ്ര നിർവ്വഹിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു പ്രഭാകരൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശരത് ചന്ദ്രൻ, കെഡി യദു, വിവേക് ചന്ദ്രൻ, രഞ്ചു സതീഷ്, കെ കെ രാമദാസ്, പിഎസ് വൈശാഖ്, കെവി മിഥുൻ എന്നിവർ സമരത്തിന് അഭിവാദ്യം ചെയ്തു സംസാരിച്ചു.

അവസാന ദിന റിലേ സത്യാഗ്രഹ സമരത്തിൻ്റെ സമപാന പൊതുയോഗത്തിൻ്റെ ഉദ്ഘാടനം സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വിഎ മനോജ് കുമാർ നിർവ്വഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പി കെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ടിവി വിജീഷ് നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top