അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണം

ഇരിങ്ങാലക്കുട : അക്ഷയശ്രീയുടേയും ധനലക്ഷ്മി ബാങ്കിന്‍റെയും സംയുക്താഭിമുഖ്യത്തിൽ അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണം ഇരിങ്ങാലക്കുടയിൽ നടന്നു. ജില്ലാതല വിതരണോദ്ഘടനം ആർ.എസ്.എസ് പ്രാന്‌ദീയ കാര്യവാഹക്ക് പി.എൻ. ഈശ്വരൻ നിർവഹിച്ചു.

അക്ഷയ ജില്ലാ പ്രസിഡണ്ട് പി.എ. സജൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടു കോടി രൂപയുടെ വായ്പ വിതരണം ധനലക്ഷ്മി ബാങ്ക് റീജണൽ മാനേജർ അനൂപ് നായർ നിർവഹിച്ചു. അക്ഷയശ്രീ ജില്ല കോഡിനേറ്റർ എ.ആർ അനിരുദ്ധൻ അക്ഷയശ്രീകളുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.

യോഗത്തിൽ ധനലക്ഷ്മി ബാങ്ക് മൈക്രോ ഇൻ ചാർജ് പ്രശോഭ് നന്ദനം അക്ഷയശ്രീക്കുള്ള ലോൺ തുക കൈമാറി.. ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ ആനന്ദ് സ്വാഗതവും അക്ഷയശീ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് സേതുമാധവൻ നന്ദിയും പറഞ്ഞു.

Leave a comment

Top