മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതി

ഇരിങ്ങാലക്കുട : രണ്ടാഴ്ച മുമ്പ് വൃത്തിയാക്കിയ മണ്ണാത്തികുളത്തിന്‍റെ പരിസരം മദ്യക്കുപ്പികളും, പ്ലാസ്റ്റിക് കുപ്പികളും, കവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായിരിക്കുകയാണ് മണ്ണാത്തിക്കുളം. കുളത്തിന്‍റെ സമീപം വെളിച്ചമില്ലായ്മയാണ് പ്രധാന പ്രശ്നം.

സംരക്ഷിക്കപ്പെടേണ്ടഇത്തരം ജല സ്രോതസ്സുകൾ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തിയുടെ ഫലമായി വളരെ മോശമായ അവസ്ഥയിലാണ്. സാമൂഹ്യ വിരുദ്ധരുടെ ഇരുട്ടിനെ മറയാക്കിയുള്ള ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന് മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡണ്ട് ഗീത. കെ.മേനോൻ, സെക്രട്ടറി എ.സി. സുരേഷ് എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top