റൂറൽ ജില്ലാ ട്രഷറിയിലെ വനിത ജീവനക്കാരിയോട് മോശമായ പെരുമാറ്റം : സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യാഗസ്ഥനെ തിരിച്ചെടുത്തതിലും ആരോപണമുന്നയിച്ചവരിലൊരാളായ വനിതാ ജീവനക്കാരിയെ സ്ഥലംമാറ്റിയതിലും എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റൂറൽ ജില്ലാ ട്രഷറിയിലെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് 18 ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസറെ ഒരു അന്വേഷണ പ്രഹസനം നടത്തി കുറ്റവിമുക്തനാക്കി തിരിച്ചെടുക്കുകയും പരാതി നൽകിയ 18 പേരിൽ ഉൾപ്പെട്ട ഒരു വനിതാ ജീവനക്കാരിയെ പ്രതികാരബുദ്ധിയോടെ സ്ഥലം മാറ്റുന്നതിന് ഉത്തരവിടുകയും ചെയ്ത ട്രഷറി ഡയറക്ടറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൻ.ജി.ഒ യൂണിയൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ഇരിങ്ങാലക്കുട റൂറൽ ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഈ നന്ദകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ എൽ സിന്ധു, ഏരിയ പ്രസിഡന്റ് കെ എൻ സുരേഷ് കുമാർ, ഏരിയ ജോയിൻ സെക്രട്ടറി വി എസ് അനീഷ് എന്നിവർ സംസാരിച്ചു.

സംസ്ഥാന സർക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കുകയും, ആരോപണമുന്നയിച്ചവരിലൊരാളായ വനിതാ ജീവനക്കാരിയെ സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്ന് യൂണിയൻ പത്രക്കുറിപ്പിൽ അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top