പുരസ്ക്കാരലബ്ധിയിൽ രാഘവനാശാനെ ആദരിച്ച കഥകളി ക്ലബ്ബ്‌ – ഓർമ്മകൾ പങ്കുവച്ച് വികാരാധീനനായി ആശാൻ

ഇരിങ്ങാലക്കുട : ഗാന്ധിസേവാസദനം കഥകളി അക്കാദമിയും പട്ടിക്കാംതൊടി രാമുണ്ണി മേനോൻ സ്മാരക ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ സ്മാരക പുരസ്ക്കാരത്തിന് അർഹനായ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിലെ മുൻ പ്രിൻസിപ്പൽ രാഘവനാശാനെ ഇരിങ്ങാലക്കുട ഡോ. കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ആദരിച്ചു.

ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഇ. ബാലഗംഗാധരൻ പൊന്നാടയണിയിച്ചു. ഭരണസമിതി അംഗങ്ങളായ എ.എസ്. സതീശൻ, പി.വേണുഗോപാൽ, അഡ്വ.രാജേഷ് തമ്പാൻ എന്നിവർ സംസാരിച്ചു.

ആദരവിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ച രാഘവനാശാൻ ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ വിദ്യാർത്ഥി ജീവിതം , അധ്യാപകജീവിതകാലം , അക്കാലത്തെ ഭരണസമിതി അംഗങ്ങളുമായി വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ഹൃദയബന്ധം, കലാനിലയം നേരിടുന്ന ഗുരുതര പ്രതിസന്ധി എന്നിവയെക്കുറിച്ചെല്ലാം ഓർമ്മകൾ പങ്കുവച്ചു.

മഹാമാരിക്കാലമാരംഭിച്ചശേഷം ഇത്രനല്ല ഒരു സായാഹ്നം സമ്മാനിച്ച കഥകളി ക്ലബ്ബിനോട് ഹൃദയംനിറഞ്ഞ നന്ദി ആശാൻ പ്രകാശിപ്പിച്ചു.

കഥകളി ക്ലബ് ആജീവനാംഗം അനിയന്‍ മംഗലശ്ശേരി, ആശാൻ്റെ കുടുംബാംഗങ്ങളായ സരസ്വതി, കലാനിലയം ഗോപി എന്നിവര്‍ സന്നിഹിതരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top