ഇരുചക്ര വാഹനങ്ങൾ തള്ളിയും, ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും വിലവർദ്ധനവിനെതിരെ ഡിവൈഎഫ്ഐ യുവജന പ്രക്ഷോഭ ജാഥ

ഇരിങ്ങാലക്കുട : ഇരുചക്ര വാഹനങ്ങൾ തള്ളിയും, ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ,ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ ഇരിങ്ങാലക്കുടയിൽ യുവജന പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർഎൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച ജാഥ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ അവസാനിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ്, പ്രസിഡണ്ട് പികെ മനുമോഹൻ, ശരത്ചന്ദ്രൻ, കെഡി യദു,ഒജെ ജോജി,പ്രസി പ്രകാശൻ, കെകെ ശ്രീജിത്ത്,കെവി വിനീത്, സുമിത്ത് കെഎസ്, എൻഎം ഷിനോ എന്നിവർ നേതൃത്വം നൽകി

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top