തൊമ്മാനയിൽ ബൈക്കപകടം

തൊമ്മാന : സംസ്ഥാന പാതയിലെ അപകടമേഖലയായ തൊമ്മാന പാടത്ത് ബൈക്കപകടം. വ്യാഴാഴ്ച്ച അതിരാവിലെയാണ് കെ എൽ ഡി സി ബണ്ടിനു സമീപം റോഡിനോട് ചേർന്ന് ബൈക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർ ശ്രദ്ധിച്ചത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയും രാവിലെ ഏഴു മണിയോടെ സമീപത്തെ പാടത്തും പൊന്ത കാടിലും പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പുതു തലമുറ ഫോർ രെജിസ്ട്രേഷൻ ഹോണ്ട ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരന്റെ ഹെൽമെറ്റും സമീപത്തുണ്ട്. വാഹനം എങ്ങനെ അപകടത്തിൽ പെട്ടെന്നോ ആർക്കെങ്കിലും പരിക്കേറ്റൊ എന്നും അറിയാൻ കഴിഞ്ഞീട്ടില്ല പോലീസിനും ഇതേ കുറിച്ച് അറിവൊന്നും ലഭിച്ചീട്ടില്ല .അശാസ്ത്രീയമായ റോഡും അമിത വേഗതയും ഈ മേഖലയെ കേരളത്തിലെ ഏറ്റവും കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്ന നൂറ് ഇടങ്ങളിൽ ഒന്നായി മാറ്റീയീട്ടുണ്ട്

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top