പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ മെഡിസിൻ വിഭാഗത്തിൽ വയോജന വിഭാഗം പ്രവർത്തനമാരംഭിച്ചു .

പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം, 60 വയസിനു മുകളിൽ) പ്രവർത്തനമാരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘടനം ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ ഫാ. ടിന്റോ ഞ്ഞാറേക്കാടൻ നിർവഹിച്ചു.

തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വയോജന വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ള ഫിസിഷ്യൻ ഡോ. സിജു ജോസ് കൂനൻ MBBS MD (General Medicine ), CCIGC (Geriatrics ) ചാര്ജടുത്തു. പുതിയ വയോജന വിഭാഗത്തിൽ 60 വയസിനു മുകളിൽ പ്രായമുള്ളവർക്കായി വിവിധ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. എല്ലാ ദിവസവും വൈകീട്ട് നാലു മണി മുതൽ ആറ് മണി വരെ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്നു.

തദവസരത്തിൽ ഡയാലിസിസ് രോഗികൾക്കുവേണ്ടി ഒരുക്കിയ വൺ റുപ്പീ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രുപയുടെ ചെക്ക് സ്റ്റാഫ് പ്രതിനിധി റീന ആന്റോ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി.എസ്‌.എസ്‌ ന് കൈമാറി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top