ഠാണാ -ചന്തക്കുന്ന് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേക തഹസീൽദാരെ നിയമിച്ച് ഉത്തരവായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക തഹസീൽദാരെ നിയമിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്‌പെഷൽ എൽ എ തഹസീൽദാർ തൃശൂർ പവിത്രൻ ആണ് സ്ഥലമെടുപ്പ് ജോലിക്ക് നേതൃത്വം നൽകുക.

32 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് വികസനത്തിനായി ഇരിങ്ങാലക്കുട മനവ ലഗ്ഗേരി വില്ലേജുകളിലായി ഏകദേശം ഒന്നര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.

കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്‌ഥാന പാതയിൽ നിലവിൽ 11 മീറ്റർ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബി. എം. ബി. സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. ഇതിനായുള്ള സർവ്വേ നടപടികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു.

പ്രസ്തുത 17 മീറ്റർ വീതിയിൽ 13.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്ങ്, റിഫ്ലക്ടറുകൾ, സൂചന ബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്‌ഥാപിക്കും.

വികസന പ്രവർത്തിയുടെ ഭാഗമായി കെ. എസ്. ഇ. ബി. പോസ്റ്റുകൾ, ബി. എസ്. എൻ. എൽ കേബിൾ പോസ്റ്റുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവയെല്ലാം മാറ്റി സ്‌ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top