സെന്‍റ് ജോസഫ്സിൽ സി.എം.എ യുടെ സാറ്റലൈറ്റ് സെന്‍റ്ർ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്ററും സംയുക്തമായി സി എം എ കോഴ്സ് നടത്താനുള്ള ധാരണപത്രം ഒപ്പുവച്ചു. ഇതോടെ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തൊഴിൽ സാധ്യതകളുള്ള ഈ കോഴ്സിന്‍റെ കൊച്ചിൻ ചാപ്റ്ററിന്‍റെ സാറ്റലൈറ്റ് സെന്‍റ്ർ ആയി സെന്‍റ്. ജോസഫ് കോളേജ് പ്രവർത്തിക്കാൻ ധാരണയായി.

പ്രിൻസിപ്പൽ ഡോ. സി. ആഷ തെരേസും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ ചെയർമാൻ വി. എ പദ്മകുമാറും ധാരണാ പത്രം കൈമാറി. വൈസ് ചെയർമാൻ കെ.എൽ ലജീഷ്, മുൻ ചെയർമാൻ കെ.പി. സുരേഷ്, ബി. കലേഷ്, റിസേർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് മേധാവി ഡോ. സി. എലൈസ, എലിസബത്ത് പോൾ, സൗമ്യ സ്റ്റീഫൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ അധ്യയനവർഷം മുതൽ ക്ലാസുകൾ ആരംഭിക്കും. ബിരുദ പഠനത്തോടൊപ്പം ഒന്നാം വർഷ കൊമേഴ്സ് വിദ്യാർത്ഥികൾക്ക് കോഴ്സിൽ ചേരാവുന്നതാണ്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top