കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ഭഗവാന്‍റെ വിനായകചതുർത്ഥി ആഘോഷം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി ഭഗവാന്‍റെ വിനായകചതുർത്ഥി സെപ്റ്റംബർ 10 വെള്ളിയാഴ്ച വിശേഷാൽ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആഘോഷിക്കുന്നു.

അന്നേദിവസം രാവിലെ 9:30 ന് പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, വൈകിട്ട് 5:45 ന് രാജീവ് വാര്യരുടെ സംഘം അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടാകും.

ഇതിനോടനുബന്ധിച്ച് ഗണപതിഹോമം അപ്പം നിവേദ്യം എന്നിവ വഴിപാടുകൾക്ക് ഭക്തജനങ്ങൾക്ക് റസീറ്റ് ആകാവുന്നതാണ്. അന്നേ ദിവസം കൂടൽമാണിക്യം ക്ഷേത്രത്തിൽ അത്താഴപൂജ 6 30ന് നടത്തി 7 മണിക്ക് നടക്കുന്നതാണ് എന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top