ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിർധന രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഓർത്തോ വിഭാഗം ശാസ്ത്രക്രിയക്ക്‌ വിധേയരാകുന്ന നിർധനരായ രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു. സ്മിതാസ് സാരീസ് & റെഡിമെയ്ഡ്സ് ഉടമയും യുവകലാസഹിതി മേഖലാ പ്രസിഡന്റുമായ കൃഷ്ണാനന്ദ ബാബുവാണ് സാമഗ്രികൾ സ്പോൺസർ ചെയ്തതത്.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ മിനിമോൾ ആശുപത്രിക്ക്‌ വേണ്ടി സാമഗ്രികൾ ഏറ്റുവാങ്ങി, കഴിഞ്ഞ ദിവസം ഗവണ്മെന്റ് ഗേൾസ് സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഓണപ്പുടവയും, നോട്ട് പുസ്തകങ്ങളും ഈ സ്ഥാപനം നൽകിയിരുന്നു

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top