നഗരസഭയിലെ കോവിഡ് ബാധിതരെ സഹായിക്കുവാൻ വേണ്ടി ഓടിയിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നന്നാക്കാതെ ടൗൺ ഹാളിൽ കയറ്റിയിട്ടതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ആംബുലൻസിൽ റീത്ത് വെച്ച് പ്രാർത്ഥന നടത്തി

ഇരിങ്ങാലക്കുട : നഗരസഭയിലെ കോവിഡ് ബാധിതരെ സഹായിക്കുവാൻ വേണ്ടി ഓടിയിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നന്നാക്കാതെ ടൗൺ ഹാളിൽ കയറ്റിയിട്ടതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ആംബുലൻസിൽ റീത്ത് വെച്ച് പ്രാർത്ഥന നടത്തി.

കഴിഞ്ഞയാഴ്ചയാണ് ഒരു രോഗിയെ കൊണ്ടുവരുവാൻ വേണ്ടി പോകുമ്പോൾ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് ഐ.സി.എൽ ഫിൻകോർപ് എന്ന സ്ഥാപനമാണ് നഗരസഭക്ക് 2 ആംബുലൻസുകൾ നൽകിയത്. ഇതിന്റെ ദൈനംദിന ചിലവുകളും അറ്റകുറ്റപണികളും നടത്തേണ്ടത് നഗരസഭയാണ്.

ഇപ്പോൾ നഗരസഭയിലെ 41 വാർഡുകളിൽ 15 എണ്ണം അതിതീവ്ര വാർഡുകളായി നിൽക്കുകയാണ്. പോസറ്റിവും, ഹോം ക്വറൻറയിനുമായി 1000ളം കേസുകൾ ഇപ്പോൾ നഗരസഭയിലുണ്ട്. ആംബുലൻസ് അത്യാവശ്യമായ ഘട്ടമാണിത്. അവസരത്തിനൊത്ത് ഉയർന്ന് നഗരസഭ ഭരിക്കുന്നവരുടെ കഴിവും ശക്തിയും കാണിക്കേണ്ട സഹചര്യത്തിൽ പണത്തിന്റെ പോരായ്മ പറഞ്ഞിട്ടാണ് വണ്ടി ടൗൺ ഹാളിൽ കയറ്റിയിട്ടിരിക്കുന്നത്.

നഗരസഭ ചെയർപേഴ്സണും 14 യു.ഡി.എഫ് കൗൺസിലർമാരും ഊട്ടിക്ക് വിനോദയാത്ര പോയ കാശുണ്ടായിരുന്നെങ്കിൽ ഈ ആംബുലൻസ് നന്നാക്കാമായിരുന്നു എന്ന് ബി.ജെ.പി പാർളിമെന്ററി പാർട്ടി ലീഡറും നഗരസഭ കമ്മറ്റി പ്രസിഡണ്ടുമായ സന്തോഷ് ബോബൻ പറഞ്ഞു.

ആംബുലൻസ് കിട്ടാതെ നിരവധി ആളുകൾ ബുദ്ധിമുട്ടുകയാണ്.വാഹനം എത്രയും പെട്ടെന്ന് ശരിയാക്കണമെന്ന് BJP ആവശ്യപ്പെട്ടു.ആംബുലൻസ് ബ്രേക്ക് കേടാണെന്ന് ഡ്രൈവർമാർ ചെയർപേഴ്സണെയും മറ്റും അറിയിച്ചിരുന്നു. 15000 രുപയുടെ എസ്റ്റിമേറ്റും കൊടുത്തിരുന്നു. എന്നാൽ ഉല്ലാസയാത്രക്ക് പോകുന്ന തിരക്കിൽ ചെയർപേഴ്സണും കൂട്ടർക്കും ഇത് ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല എന്ന് ബി ജെ പി ആരോപിച്ചു.

ഇതിനെ തുടർന്നാണ് വാഹനം മെയിൻ റോഡിൽ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചത്. യഥാസമയത്ത് വാഹനം നന്നാക്കായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് മാത്രമല്ല ആംബുലൻസ് നഗരസഭക്ക് ഉപയോഗത്തിലുണ്ടാകുമായിരുന്നു. ഇന്ന് 41 വാർഡിലേയ് ഒരു വണ്ടി മാത്രമാണുള്ളത്.

പ്രതിക്ഷേധ സമരം ബി.ജെ.പി പാർളിമെന്ററി പാർട്ടി ലീഡറും നഗരസഭ കമ്മറ്റി പ്രസിഡണ്ടുമായ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ സ്മിത കൃഷ്ണകുമാർ ,വിജയകുമാരി അനിലൻ, അമ്പിളി ജയൻ, ആർച്ച അനിഷ് കുമാർ, സരിത സുഭാഷ്, മായ അജയൻ എന്നിവർ പ്രസംഗിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top