വാട്ടർ അതോറിറ്റി പ്ലാന്റ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജലദൗർലബ്യം നേരിടുന്ന പരിസരപ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തി സെന്‍റ് ജോസഫ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർഥികൾ

ഇരിങ്ങാലക്കുട : പ്രദേശത്തേക്ക് കുടിവെള്ള വിതരണം നടത്തുന്ന വാട്ടർ അതോറിറ്റിയുടെ മങ്ങാടിക്കുന്ന് പ്ലാന്റ്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജലദൗർലബ്യം നേരിടുന്ന ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജ് പരിസര പ്രദേശങ്ങളിൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. സി. ആശാ തെരേസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. എലിസാ, സി.ബ്ലെസി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിനി വർഗീസ് നേതൃത്വം നൽകി. നഗരസഭ വാർഡ് കൗൺസിലർ മിനി സണ്ണി, മുൻ കൗൺസിലർ അഡ്വ. വി സി വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top