സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ റിലേ സത്യാഗ്രഹം

ഇരിങ്ങാലക്കുട : ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്‍റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ ആരംഭിച്ചു.

എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ടിവി വിജീഷ്, പ്രസിഡന്റ് പ്രകാശൻ, കെഡി യദു, എൻ എം ഷിനോ, കെ വി വിനീത്, എൻ എച്ച് ഷെഫീക്ക്, ടി എം ഷാനവാസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ബ്ലോക്ക് സെക്രട്ടറി വിഎ അനീഷ് സ്വാഗതവും ടിവി വിജീഷ് നന്ദിയും രേഖപ്പെടുത്തി

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top