ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 18 ചാലാംപാടം, തദ്ദേശ ഉപതിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 18 ചാലാംപാടം, തദ്ദേശ ഉപതിരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, സെപ്റ്റംബർ 20 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം, അന്തിമ പട്ടിക 30ന്

ഇരിങ്ങാലക്കുട : തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 18 ചാലാംപാടം ഉൾപ്പടെ സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും ലഭിക്കും. സെപ്റ്റംബർ 20 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം.

കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും 20 വരെ സമർപ്പിക്കാം. സെപ്റ്റംബർ 30 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 18 ൽ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപ്പട്ടിക പുതുക്കും.

ഭരണകക്ഷിയിലെ യു ഡി എഫ് കൗൺസിലറായിരുന്നു ജോസ് ചാക്കോളയുടെ മരണത്തെ തുടർന്നാണ് ഇരിങ്ങാലക്കുട നഗരസഭാ വാർഡ് 18 ചാലാംപാടത്ത് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top