ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസ് സെപ്തംബർ 6 മുതൽ സേവനകേന്ദ്രം എന്ന രീതിയിൽ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഓഫീസ് സെപ്തംബർ 6 ന് സേവന കേന്ദ്രം എന്ന രീതിയിൽ പ്രവർത്തനം ആരംഭിച്ചു. ലയൺസ്‌ ഇന്റർനാഷണൽ ക്ലബ് ഡിസ്ട്രിക്‌ട് അഡ്വൈസർ ജോൺസൺ കോളങ്കണ്ണി സേവന കേന്ദ്രം ഉദ്‌ഘാടനം നിർവഹിച്ചു. സേവാഭാരതിയുമായി സഹകരിച്ചു സൗജന്യ നേത്രചികിത്സ ക്യാമ്പുകൾ നടത്താൻ ലയൺസ്‌ ക്ലബ് സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

മുനിസിപ്പാലിറ്റി പരിധിയിൽ തയ്യാറാക്കിയ രക്തദാന ഡയറക്ടറി തൃശൂർ ജില്ലാ സേവാഭാരതി വൈസ് പ്രസിഡന്റ് പ്രൊഫ. ടി എൻ സരസു ( റിട്ട. പ്രിൻസിപ്പാൾ, വിക്ടോറിയ കോളേജ് പാലക്കാട് ) പ്രകാശനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു എസ് മേനോൻ അധ്യക്ഷത വഹിച്ചു. യോഗത്തിന് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ആർ എസ് എസ് ഖണ്ഡ് സംഘചാലക് പി കെ പ്രതാപവർമ്മ രാജ ആശംസ അർപ്പിച്ചു സംസാരിച്ചു .

സേവഭാരതി എഡ്യുകെയർ സക്‌സസ് ട്രസ്റ്റുമായി സഹകരിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് 2 പേർക്ക് വിദ്യാഭ്യാസ സമിതി കൺവീനർ ജോളി ടീച്ചർ വിതരണം ചെയ്തു. കൂടൽമാണിക്യം കിഴക്കേ നടയിലുള്ള സേവന കേന്ദ്രത്തിൽ ബുധനാഴ്ച തോറും രാവിലെ 10 മുതൽ 5 മണി വരെ അനിൽകുമാർ (DIP. Acu ,MD Acu) അക്യൂപക്ച്ചർ ചികിത്സ സൗജന്യമായി നടത്തുന്നതാണ്. ചടങ്ങിൽ ആരോഗ്യ സമിതി കൺവീനർ സുരേഷ് ഓ എൻ നന്ദി പ്രകാശിപ്പിച്ചു .

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top