പ്രാദേശിക ഭരണ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ഐ.എൽ.ജി.എം.എസ് പൂമംഗലം ഗ്രാപഞ്ചായത്തിൽ നടപ്പിൽ വരുത്തി

പൂമംഗലം : ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്‍റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം.) വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായമായ ഐ.എൽ.ജി.എം.എസ്. (Integrated Local ഗോവെർണൻസ് Management System, ILGMS) പൂമംഗലം ഗ്രാപഞ്ചായത്തിൽ നടപ്പിൽ വരുത്തി.

സോഫ്റ്റ്‌വെയർ വിന്യസിക്കുന്നതിൻ്റെ ഉദ്ഘാടനം പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി നിർവഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അദ്ധ്യക്ഷതവഹിച്ചു.

യോഗത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാബു.പി.വി. സ്വാഗതവും പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ബിന്ദു. കെ.കെ. നന്ദിയും പറഞ്ഞു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top