ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അധ്യാപക ദിനാഘോഷം മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡു ജേതാവും, സാഹിത്യകാരനുമായ പി.കെ. ഭരതൻ മാസ്റ്റർ , പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ . പ്രധാന അധ്യാപിക സജിത അനിൽകുമാർ, കെ.ജി. പ്രധാന അധ്യാപിക രമ ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാർത്ഥികൾ ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ അധ്യാപകർക്കായി അധ്യാപക ദിനാശംസകൾ നേരുകയും വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പോഗ്രാം കൺവീനർ വി. ആർ.കബനി സ്വാഗതവും, ജോ. കൺവീനർ സിന്ധു അനിരുദ്ധൻ നന്ദിയും പറഞ്ഞു. കമ്മിറ്റി മെമ്പർമാരായ എം.ഡി. ദീപ്തി, പി.എ. പ്രിയ , ഗീത രാജു , സ്വപ്ന വിനോദ്, സ്മിത ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top