കാക്കത്തുരുത്തി പാലത്തിന്‍റെ ഇരുവശങ്ങളിലെ കാടുകളും, മാലിന്യങ്ങളും നീക്കി പടിയൂരിലെ സി.പി.ഐ എ.ഐ.വൈ.എഫ് പ്രവർത്തകർ സഞ്ചാരയോഗ്യമാക്കി

പടിയൂർ : ഗ്രാമീണ തനിമയും സാമൂഹിക പ്രതിബദ്ധതയും നാടിന്‍റെ മൂലധനം എന്ന നിറഞ്ഞ കാഴ്ചപാടിന്‍റെ ഭാഗമായി പടിയൂരിലെ സി.പി.ഐ യുടെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന എം.എം. സുരേന്ദ്രന്‍റെ ഏഴാം ചരമ വാർഷിക ദിനത്തിൽ പടിയൂർ ഗ്രാമപഞ്ചായത്തിന്‍റെ അതിർത്തിയായ കാക്കാത്തുരുത്തി പാലം മുതൽ മാലിന്യങ്ങളും കാട്ടുപടലങ്ങളും നീക്കം ചെയ്യന്ന കർമ്മ പരിപാടിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റിയും എ ഐ വൈ എഫ് പടിയൂർ മേഖല കമ്മിറ്റിയും ചേർന്ന് ഗ്രാമീണ തനിമയും സാമൂഹിക പ്രതിബദ്ധതയും എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു

സി പി ഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ രമേഷ്.എ ഐ വൈ എഫ് പടിയൂർ മേഖല ഭാരവാഹികളായ വിഷ്ണു ശങ്കർ,വി.ആർ അഭിജിത്ത് സി പി ഐ കാക്കാത്തിരുത്തി ബ്രാഞ്ച് സെക്രട്ടറി കെ.എം.സുധാകരൻ, എ ഐ എസ് എഫ് മണ്ഡലം പ്രസിഡണ്ട് മിഥുൻ പോട്ടകാരൻ, സുരേഷ് പടിഞ്ഞാറക്കര, കെ.പി.വി മോഷ്, എ.ആർ.സോമശേഖരൻ, ടി.ആർ.വിജയരാജൻ, തങ്കപ്പൻ,ഭരതൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ മറ്റു സി.പി.ഐ എ.ഐ.വൈ.എഫ് പ്രവർത്തകരും പ്രദേശവാസികളും യാത്രക്കാരും ഈ പ്രവർത്തനത്തിന്‍റെ ഭാഗമായി അണിചേർന്നു..

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top