കോവിഡ് മഹാമാരികാലത്ത് വീണ്ടും ഉണ്ടായ നിപ പ്രതിരോധിക്കാൻ കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിക്കണമെന്ന് റിട്ടേഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അസോസിയേഷൻ

2018 ലും 2019ലും കേരളത്തിൽ നിപ സ്ഥിതികരിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരികാലത്ത് വീണ്ടും ഉണ്ടായ നിപ പ്രതിരോധിക്കാൻ വളരെ എളുപ്പമാണ്. കോവിഡ് പ്രോട്ടോകോൾ പൂർണമായിപാലിച്ചും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ആരോഗ്യ, പ്രവർത്തകരുടെയും, ഡോക്ടർമാരുടെയും നിർദ്ദേശങ്ങൾ പൂർണമായി സ്വീകരിക്കുകയും സാമൂഹികഅകലം കൂടുതൽ കാര്യക്ഷമമാമായി പാലിക്കുകയും, വളരെ അത്യാവശ്യത്തിനുമാത്രം ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം ഒരുപ്പാടആവശ്യങ്ങൾക്കായി പുറത്തിറങ്ങുകയും തിരിച്ചുവന്നശേഷം വസ്ത്രങ്ങൾ പൂർണമായി അണുനശികരണം നടത്തുകയും കുളിച്ചു വൃത്തിയായിമാത്രം വീടുകളിൽ പ്രവേശിക്കുകയും ചെയുക.

നിപ വൈറസ് ഒരു R.N.A വൈറസ് ആണ്.മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസ് ആണ് നിപ, വൈറസ്ബാധഉള്ള പന്നികളിൽ നിന്നോ വാവലുകളിൽ നിന്നും ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യത ഉണ്ട്, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖമുള്ള ആളുകളെ പരിചരിക്കുന്നവർക്കും രോഗം പകരാം, അതുപോലെ ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരും വളരെ അധികം കരുതലെടുക്കുക.

ഈ രോഗത്തിന്റെ വൈറസ് ശരീരത്തിൽ പ്രവേശിച്ച് നാലുദിവസം മുതൽ ഇരുപ്പതിയൊന്നു ദിവസംവരെയാവാം . പനി, തലവേദന, തലകറക്കം, ധംനഷ്ട്ടപെടുന്നഅവസ്ഥ,ചുമ,വയറുവേദന, ച്ഛർദി, ക്ഷീണം, കാഴ്ചക്കുറവ് തുടങ്ങിയവ ഉണ്ടാവും. ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ രോഗി ഒന്നുമറിയാത്ത അവസ്ഥയിലെത്താം (കോമ സ്റ്റേജ്) ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാം, തൊണ്ടയിൽ നിന്നും മൂക്കിൽനിന്നും എടുക്കുന്ന സ്രവം സെറീബ്രസ്പൈനൽ ഫ്ലൂയിഡ് എന്നീ സാമ്പിളുകൾ ആർ.ടി.പി.സിആർ പരിശോധനവഴിയാണ് രോഗം സ്ഥിതീകരിക്കുന്നത്.

കോവിഡ് പ്രതിരോധമാർഗങ്ങൾ പൂർണമായി സ്വീകരിക്കുക. മാസ്ക്, കൈയുറ, പി.പി.ഇ കിറ്റ്, രോഗിയുമായി ബന്ധപെടുമ്പോൾ ഉടനീളം ഉപയോഗിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് 30 സെക്കന്റ്‌ കഴുക്കി വൃത്തിയാക്കുക, എന്നി നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുവാൻ ജനങ്ങൾ തയ്യാറാകണമെന്ന് റിട്ടേഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അസോസിയേഷൻ സംസഥാന പ്രസിഡന്റ്‌ ടി.എസ് പവിത്രൻ ആവശ്യപ്പെട്ടു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top